പാക്കിസ്ഥാനിലേക്കുള്ള നാടുകടത്തലിനെതിരെ സുപ്രീംകോടതി ഇടപെടല്‍
- Posted on May 03, 2025
- News
- By Goutham prakash
- 80 Views

പാക്കിസ്ഥാനിലേക്കുള്ള നാടുകടത്തലിനെതിരെ ഒരു കുടുംബത്തിലെ 6 പേര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ 6 അംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പരിശോധന പൂര്‍ത്തിയാകും വരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് പോലുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.