വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം ലൈംഗീക ബന്ധത്തിലേർപ്പെട്ടാൽ ബലാൽസംഗമായി കണക്കാനാകില്ലെന്ന് ഹൈക്കോടതി.
- Posted on March 16, 2025
- News
- By Goutham prakash
- 132 Views
വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നല്‍കിയ കേസ് റദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദ്ദറുദ്ദീന്റെ വിലയിരുത്തല്‍.
