പ്രാദേശിക ലേഖകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും - എം.എൽ.എ ടി.സിദ്ദിഖ്

സമൂഹത്തിനു വേണ്ടി പ്രയത്നിക്കുന്ന പ്രാദേശികലേഖകർ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവരാണ്. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്

സംസ്ഥാനത്തെ 5000ത്തോളം വരുന്ന പ്രാദേശിക ലേഖകരുടെ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ കൊണ്ടു വരുമെന്ന് കല്പറ്റ എം.എൽ.എ.യും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ ടി.സിദ്ദിഖ്. കെ.ജെ.യു. വയനാട് ജില്ലാ നേതാക്കളുമായി സംസാരിക്കുമ്പോഴാണ് സിദ്ദിഖ് ഈ ഉറപ്പ് നല്കിയത്.

സമൂഹത്തിനു വേണ്ടി പ്രയത്നിക്കുന്ന പ്രാദേശികലേഖകർ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവരാണ്. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. മറുള്ളവരുടെ നീറുന്ന പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരമുണ്ടാക്കുന്ന സാമൂഹ്യ പ്രവർത്തകരായ പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങൾ നല്കുവാൻ നിയമസഭയിൽ പ്രശ്നം ഉന്നയിക്കും. 

പ്രാദേശിക ലേഖകർക്ക് ജീവിത സായാഹ്‌നത്തിൽ കഷ്ടപ്പെടാതെ ജീവിക്കന്നതിനുള്ള സാമ്പത്തികസഹായം നല്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും സിദ്ദിഖ് പറഞ്ഞു. കെ.ജെ.യു. വയനാട് ജില്ലാ കൺവീനർ ബാബു നമ്പുടാകം എം.എൽ.എ.യ്ക്ക് സ്നേഹോപഹാരം നല്കി. ജില്ലാ ജോ. കൺവീനർ എൻ.എ.സതീഷ്, ടി.എം.ജെയിംസ്, ബാബു വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ എം.എൽ.എ.യെ ആദരിച്ചു.

അപൂർവ്വ രോഗവുമായി പന്ത്രണ്ടുകാരൻ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like