കേരളാ ചരിത്രത്തിൽ ആദ്യമായി Virtual Plus Reality മീറ്റിംഗ് സംഘടിപ്പിച്ച് കേരളാ സ്റ്റാർട്ട്അപ് ഗരാജ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ മീറ്റ് അപ് ശ്രദ്ധേയമായി
- Posted on February 04, 2023
- News
- By Goutham Krishna
- 354 Views

കേരളത്തിൻ്റെ മുഖ മുദ്ര എന്ന് ധൈര്യ സമേതം പറയാവുന്ന ലുലു മാൾ ആണ് കൂട്ടായ്മക്കു വേണ്ടി തിരഞ്ഞെടുത്തത്. വിർച്വൽ പ്ലാറ്റ് ഫോമിലൂടെ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഒരേ സമയം ഈ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ക്ലബ് ഹൗസ് ആണ് ഇതിനു വേണ്ടി ഉപയോഗ പ്രദമാക്കുന്ന വേദി. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി യുവ സംരംഭകൻ അനൂപ് ജോസിൻ്റെ ആശയ പ്രകാരം രൂപീകരിച്ച കേരളാ സ്റ്റാർട്ട് അപ് ഗാരേജ് എന്ന കൂട്ടായ്മ മാസങ്ങൾക്കുള്ളിൽ തന്നെ പ്രചരിക്കുകയായിരുന്നു. നവ സംരംഭകർക്ക് ഇടയിൽ അതി വേഗത്തിലാണ് KSG പ്രചരിക്കപ്പെട്ടത്. നൂതന ആശയങ്ങൾ ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല ഒരു വേദി ആയിട്ടാണ് പലരും ഇതിനെ കാണുന്നതും സമീപിക്കുന്നതും. ചുരുങ്ങിയ കാലയളവിൽ ഈ ഗ്രൂപ്പിൻ്റെ ആശയം ജനങ്ങളിലേക്ക് എത്തുകയും പലരും പരീക്ഷണമെന്നോണം ആശയത്തെ സമീപിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. നവ സംരംഭകരെ പല മേഖലകളിലുള്ളവർ ധൈര്യ സമേതം പ്രോത്സാഹിപ്പിക്കാൻ മുന്നോട്ട് വരുന്നു എന്നതാണ് ഇതിലൂടെ കണ്ട് വന്ന യാഥാർത്ഥ്യം.