സന്തോഷ് ട്രോഫിയിൽ കേരളം സെമി കാണാതെ പുറത്തായി..
- Posted on February 21, 2023
- News
- By Goutham Krishna
- 245 Views

സ്വാഭാവികമായി നമ്മുടെ ഏതോരു കാൽപന്ത് കളി പ്രേമിയും ചോദിച്ചു പോകുന്ന ഒരു സാധാരണ ചോദ്യമാണ്.. എന്തിന് വർഷാവർഷം ഈ സന്തോഷ് ട്രോഫി പോലൊരു ടൂർണമെന്റ് വെച്ച് നടത്തണം..ഗോവ, പഞ്ചാബ് , മഹാരാഷ്ട്ര, കർണ്ണാടകം എന്നി സംസ്ഥനങ്ങൾ എന്നെ ഈ ടൂർണമെന്റ് ഉപേക്ഷിച്ചിരിക്കുന്നു..പേരിന് കളിക്കാരെ അയക്കുന്നു അത്രമാത്രം..ഇവിടെ ..ടൂർണമെന്റിനെ സംബന്‌ധിച്ചാണ് എങ്കിലൊ ലോകത്ത് ഒരു ടൂർണമെന്റിലും ഇല്ലാത്ത മാനദണ്ഠങ്ങളും..ഈ വർഷം കളിച്ച എത്ര കളിക്കാർ നമ്മുടെ മുഖ്യധാരാ ക്ലബുകളിൽ എത്തും, അവരുടെ കളിജീവിതത്തിന്റെ ഭാവി..കേവലം ഈ ടൂർണമെന്റ് അല്ലാതെ ഈ രാജ്യത്ത് എത്രയൊ മുടങ്ങി കിടക്കുന്ന സംസ്ഥാനതല ജില്ലാതലാ, സംസ്ഥാന ക്ലബ് തല ടൂർണ്ണമെന്റുകൾ ഉണ്ട്..ഇവിടുത്തെ ഇന്ത്യയിലെ ഫുട്ബോൾ ഫെഡറേഷൻ എന്ത് ചെയ്യുന്നു,,..കേരളത്തിലെ ആർക്ക് അറിയാം... ഇവിടുത്തെ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ എങ്കിലും കളിയിൽ രാഷ്ട്രീയം കാണാതെ ഇവിടെ പൊതു സമൂഹത്തെ ഇതിലേക്ക് കൊണ്ട് വരണം..ഹേരിക്ക് അടിമപെടുന്ന പുതു തലമുറയെ നമ്മുക്ക് കായിക വിനോദങ്ങളിലേക്ക് അടുപ്പിക്കാം...മറ്റൊരു കാര്യം..ഇപ്പൊ നമ്മുടെ ഐ ലീഗ് പോലും ഒരു കെട്ടുകാഴ്ചയായി തീർന്നിരിക്കുന്നു..ഐ ലീഗിലെ സെക്കന്റ് ഡിവിഷൻ പോലും നമ്മൾ അറിയുന്നില്ല..ഇവിടെ, SBT, Titanium,KSRTC,KSEB, കേരളാ പോലീസ് ഇങ്ങനെ ഡിപ്പാർട്ട്മെന്റ് തല ടീം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് എന്താ ഫലം,..ഇവർക്ക് ഒന്നും ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കളിക്കാനാകാത്ത നിയമങ്ങൾ ആണ് അത് എന്നെ നടപ്പാക്കപ്പെട്ടു..മറ്റൊരുത്തനിട്ട് കുറ്റിയടിക്കുന്നതിൽ തൃപ്തി കണ്ടെത്തുന്ന ഒരു കൂട്ടം പേർ ആണ് ഇതെല്ലാം നശിപ്പിക്കുന്നത്..ഇനിയെങ്കിലും ക്രിക്കറ്റിന് കൊടുക്കുന്ന പ്രാധാന്യം രാജ്യം കാൽപ്പന്ത് കളിയോട് കാണിക്കണം..അതിന് രാജ്യത്ത് ധനസഹായത്തിന് ആളെ കിട്ടും ഉറപ്പ്..വെറുതെ ഒരു മൂലക്ക് ഇരുന്ന പറയുന്നത് ആക രുതെ ഇതൊക്കെ എന്ന് മാത്രം.