പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനുള്ള ഹൈബ്രിഡ് കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ കപ്പലുകൾക്കായി കീൽ സ്ഥാപിച്ചു.
- Posted on December 14, 2024
- News
- By Goutham Krishna
- 41 Views
കൊച്ചി.
2024 ഡിസംബർ 12-ന്കൊച്ചിൻ ഷിപ്പ്‌യാർഡ്
ലിമിറ്റഡ് (സിഎസ്എൽ) ൽ നടന്ന ചടങ്ങിൽ
"പെലാജിക് വാലു" എന്ന്പേരിട്ടിരിക്കുന്ന
അത്യാധുനിക കമ്മീഷനിംഗ് സർവീസ്
ഓപ്പറേഷൻ കപ്പലിന്റെ (സിഎസ്ഒവി) കീൽ
സ്ഥാപിച്ചു . സൈപ്രസ്ആസ്ഥാനമായുള്ള
പെലാജിക്ക് വിൻഡ് സർവീസസ് ലിമിറ്റഡിന്
വേണ്ടി നിർമ്മിക്കുന്ന രണ്ട് കപ്പലുകളിൽ
ആദ്യത്തേതാണ് ഈകപ്പൽ.
കപ്പലിൻ്റെ കീൽ സ്ഥാപിച്ചത് പെലാജിക്
വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രേ
ഗ്രോൻവെൽഡ് ആണ് . ശ്രീജിത്ത് കെഎൻ,
ഡയറക്ടർ (ഓപ്പറേഷൻസ്), ഹരികൃഷ്ണൻ
എസ്, എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ്
ബിൽഡിംഗ്), കൂടാതെപെലാജിക് വിൻഡ്
സർവീസസ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്
ലിമിറ്റഡ് എന്നിവയിലെയും ക്ലാസിഫിക്കേഷൻ
സൊസൈറ്റിഡിഎൻവി യിലെയും മുതിർന്
ഉദ്യോഗസ്ഥർ, മറ്റ് പങ്കാളികൾ എന്നിവർ
പങ്കെടുത്തു.
പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും
കാർബൺ ബഹിർഗമനം
കുറയ്ക്കുന്നതിനുമായി,
ഹൈബ്രിഡ്-ഇലക്‌ട്രിക് കപ്പലിൽ2800 kWh
ലിഥിയം അയോൺ ബാറ്ററി പായ്ക്ക്
ഘടിപ്പിച്ചിരിക്കുന്നു. ഭാവിയിൽ മെഥനോൾ
ഇന്ധനം ഉപയോഗിക്കാൻ
കഴിയുന്നവിധത്തിലാണ് കപ്പൽ രൂപകല്പന
നടത്തിയിട്ടുള്ളത്. ആഗോള സുസ്ഥിര ഊർജ
ലക്ഷ്യങ്ങളുടെ നേട്ടത്തെ
പിന്തുണയ്ക്കുന്നതിലെസുപ്രധാന പങ്ക്
എടുത്തുകാണിച്ചുകൊണ്ട്, പുനരുപയോഗ
ഊർജ മേഖലയുടെ പുരോഗതിയുടെ പാതയിൽ
ഈ കപ്പൽ ഒരുസുപ്രധാന ആസ്തിയായി
ചൂണ്ടിക്കാണിക്കപ്പെടുന്നു. 93 മീറ്റർ നീളവും
19.5 മീറ്റർ വീതിയുമുള്ള ഈ കപ്പൽ,
കോങ്‌സ്‌ബെർഗ്യുടി 5520 എംഎച്ച്
രൂപകൽപ്പനയെ അടിസ്ഥാനമാക്കിയാണ്
നിർമ്മിച്ചിരിക്കുന്നത്.
ഇത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം
സുരക്ഷ, പ്രവർത്തനക്ഷമത, സീ കീപ്പിങ്
പ്രകടനം എന്നിവമെച്ചപ്പെടുത്തുന്നതിനായി
അനുയോജ്യമാക്കിയിരിക്കുന്നു. ഡിഎൻവി
കംഫർട്ട് ക്ലാസ് നൊട്ടേഷനുകളുള്ള ഈ
കപ്പലിന്വിൻഡ്‌ഫാം ടെക്‌നീഷ്യൻമാർ
ഉൾപ്പെടെ മൊത്തം 120 ജീവനക്കാരെ
ഉൾക്കൊള്ളുന്നതിന് ശേഷിയുണ്ട്.
നൂതനാശയം , സുസ്ഥിരത, ആഗോള
സഹകരണം എന്നിവയ്ക്കുള്ള CSL-ൻ്റെ
പ്രതിബദ്ധത ഈ
പ്രോജക്റ്റ്പ്രതിഫലിപ്പിക്കുന്നു, അതേസമയം
അടുത്ത തലമുറ കപ്പലുകളുടെ
നിർമ്മാണത്തിനുള്ള ഒരു പ്രധാന
ലക്ഷ്യകേന്ദ്രമെന്നനിലയിൽ അതിൻ്റെ
സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.