കാടിന്റെ അന്തകനായ മഞ്ഞ കൊന്നക്കെതിരെ എട്ട് വർഷം പോരാടി , ഗ്രീൻസ് ചെയർമാൻ റഷീദ് ഇമേജ്

കൊച്ചി: കാടിൻ്റെ ആവാസ വ്യവസ്ഥയുടെ അന്തകനായ ,സെന്ന ( മഞ്ഞ കൊന്ന ) എന്ന മരം വയനാടൻ കാടുകളിൽ ധാരാളമായി വനം വകുപ്പ്  ഒരു കാലയളവിൽ നട്ടു വളർത്തി വലുതാക്കിയത് വലിയ സാമൂഹിക വിപത്തായി ഇന്ന് മാറിയിരിക്കയാണ്. 

മഞ്ഞ കൊന്നയുടെ വളർച്ച കാടിന്റെ ആവാസ വ്യവസ്ഥ തകർക്കുകയും, കാടിൻ്റെ ജൈവ വൈവിധ്യം പരിപാലിച്ചിരുന്ന എല്ലാ സസ്യങ്ങളുടെയും വളർച്ച മുരടിപ്പിക്കുകയും ചെയ്തു. ഇങ്ങനെ വനത്തിൽ ഹരിതാഭ കുറഞ്ഞ് ഭക്ഷണവും വെള്ളവും അന്യാധീനമായപ്പോൾ  മൃഗങ്ങൾ നാട്ടിലുള്ള കൃഷിയിടങ്ങളിലേക്കിങ്ങി  ഭക്ഷണം തേടാൻ തുടങ്ങി. എട്ടുവർഷം മുമ്പ് ഗ്രീൻ വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാൻ റഷീദ് ഇമേജ്  ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച് സർക്കാർ തലത്തിൽ അറിയിച്ചിരുന്നു.

മഞ്ഞ കൊന്നയെ കുറിച്ച് ഏതാണ്ട് 8 വർഷം മുമ്പ് റഷീദ് ഇമേജ് പറഞ്ഞത് ഇങ്ങനെ ആണ് " കാട്ടിൽ ഒരു മരം വളരുന്നു അത് അപകടകാരിയാണ്, കാടിന്റെ ആവാസവ്യവസ്ഥയെയും, പ്രകൃതിയുടെ സന്തുലിതാ വസ്ഥയെയും ഈ സസ്യം നശിപ്പിക്കുന്നതായാണ് കണ്ട് വരുന്നത്. എന്നാൽ മരം അല്ലെ വളർന്നോട്ടെ, എന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് അന്നു ണ്ടായ മറുപടി.

നിസാരമായി  കണ്ട അദ്ദേഹത്തിന്റെ വാക്കുകൾ  അതി ഭീകരമായിരുന്നു. 344.44 ചതുരശ്ര  കിലോമീറ്റർ വരുന്ന വയനാടൻ കാടുകളിൽ അതി ഭീകരമായി 120 ചതുരശ്ര  കി .മീ റ്ററോളം ഈ മരം  പടർന്നു  പന്തലിച്ചു , മൃഗങ്ങൾ പുൽ നാമ്പു പോലും കിട്ടാതെ കൃഷിയി ടങ്ങളി ലേക്കിറങ്ങിയപ്പോൾ കർഷകരുടെ സ്വൈര്യ ജീവിതത്തിനും, ജീവനും ഇത് വിഘാതമായി. ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാൻ റഷീദ് ഇമേജിന്റെ നേതൃത്വത്തിൽ ജനങ്ങളു ടെ പങ്കാളിത്തത്തോടെ വയനാടൻ കാടുകളിൽ നിന്നും മഞ്ഞക്കൊന്ന ഉന്മൂലനാശനം ചെയ്യാൻ ശ്രമം ആരംഭിച്ചു.

 ഇതിന്റെ ഭാഗമായി നിരവധി മഞ്ഞ കൊന്ന കാടുകളിൽ നിന്ന് വെട്ടി, തീയിട്ട് നശിപ്പിച്ചു കളഞ്ഞു. റഷീദ് ഇമേജിന്റെ നിരന്തരമായ പരിശ്രമത്തെ തുടർന്ന് ഗവൺമെന്റ് തലത്തിൽ മഞ്ഞ കൊന്നയുടെ ഭവിഷത്തുകൾ മനസ്സിലാക്കി ഇതിന്റെ ഉന്മൂലനത്തിന് 50 കോടി രൂപ അനുവദിച്ചു. എന്നാൽ ഈ തുക ഇതിന്റെ പ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നില്ല എന്ന് റഷീദ് ഇമേജ് എൻ മലയാളത്തിനോട് വ്യക്തമാക്കി.

ഇനിയും മഞ്ഞ കൊന്നയുടെ വളർച്ച ഇല്ലാ താക്കിയില്ലെങ്കിൽ വൻ പ്രതിസന്ധിയിലേക്കാണ് നമ്മുടെ കാടുകളും, ഒപ്പം കർഷരുടെ ജീവിതവും പോകുന്നതെന്ന് നിരന്തരം റഷീദ് മുന്നറിയിപ്പ് തരുന്നു. കൂടാതെ ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം അംഗങ്ങളെയും ചേർത്ത് വേരോടെ നശിപ്പിക്കുന്ന തിനുവേണ്ടി അഹോരാത്രം റഷീദ് പരിശ്രമിക്കുന്നു.

പ്രകൃതിയുടെ സന്തുലിത - ആവാസ വ്യവസ്ഥയെ തകർക്കുന്ന മഞ്ഞ കൊന്നയുടെ വളർച്ച ഇല്ലാതാക്കുന്നതിന് ഗവൺമെന്റും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും, ജനങ്ങളും ഒത്തുചേർന്ന് പരിശ്രമിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂ എന്ന് പ്രകൃതി സ്നേഹി കൂടിയായ റഷീദ് ഇമേജ് വ്യക്തമാക്കി .




Author
Citizen Journalist

Goutham Krishna

No description...

You May Also Like