ബഡ്ജറ്റിനെതിരെ പ്രാർത്ഥനാ യജ്ഞം നടത്തി മഹിളാ കോൺഗ്രസ്
- Posted on February 07, 2023
- News
- By Goutham Krishna
- 223 Views

വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന സംസ്ഥാന ബഡ്ജറ്റിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോൺഗ്രസ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുമ്പിൽ പ്രാർത്ഥനാ യജ്ഞം നടത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനും സത് ബുദ്ധി തോന്നണെ എന്ന പ്രാർത്ഥനാ ഗാനം ആലപിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രാർത്ഥനാ യജ്ഞം നടത്തിയത്. വിലക്കയറ്റം സൃഷ്ടിക്കുന്ന ബഡ്ജറ്റ് ഏറെ ബാധിക്കുന്നത് വീട്ടമ്മമാരെയാണന്നും അതിന്നാൽ രാഷ്ട്രീയത്തിനതീതമായി എല്ലാ സ്ത്രീകളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ജനദ്രോഹ ബഡ്ജറ്റിനെതിരെയുള്ള തുടർ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.