ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു
- Posted on March 29, 2021
- News
- By enmalayalam
- 719 Views
ഗജരാജൻ കേശവൻ ശാന്തസ്വഭാവക്കാരനും തലയെടുപ്പിൽ മുൻനിരക്കാരനുമായിരുന്നു
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനാണ് വലിയ കേശവൻ.
2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ കേശവൻ തലയെടുപ്പിൽ മുൻനിരക്കാരനായിരുന്നു വലിയ കേശവന്‍റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
