കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം; കേന്ദ്രത്തെ സ്ഥിതിഗതികൾ ധരിപ്പിക്കും: വി.മുരളീധരൻ
- Posted on March 13, 2023
- News
- By Goutham prakash
- 386 Views

തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്‍റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിന്‍റെ ജാള്യതയാകും പിണറായി വിജയനെന്നും വി.മുരളീധരൻ പറഞ്ഞു. ദുരന്തം വരുമ്പോൾ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി. കർണാടകയിൽ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ കരാർ എങ്ങനെ കിട്ടിയെന്ന് സിപിഎം പറയണം.
കൊച്ചിയെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്തെന്ന് മാറി മാറി ഭരണം നടത്തിയവർ വ്യക്തമാക്കണം. ബ്രഹ്മപുരത്തേക്ക് കേന്ദ്രം ഉടനടി വ്യോമസേനയെ അയച്ചു. കേന്ദ്ര പരിസ്ഥിതി, ആരോഗ്യ നഗരവികസന മന്ത്രിമാരെ സ്ഥിതി ധരിപ്പിക്കുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
സ്വന്തം ലേഖകൻ