#Wedeservemore കാമ്പയിന് തുടക്കമായി
- Posted on February 04, 2023
- News
- By Goutham Krishna
- 273 Views

കേരളാ സ്റ്റാർട്ട്അപ് ഗരേജിൻ്റെ ആഭിമുഖ്യത്തിൽ കേരള വികസനത്തിൻ്റെ ഭാഗമായി ഒരു കൂട്ടം സംരംഭകർ ചേർന്ന് #WeDeserveMore കാമ്പയിന് തുടക്കം കുറിച്ചു. കേരളാ വികസനത്തിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ മുതൽ ഏറ്റവും നൂതനമായ സാങ്കേതികതക വിദ്യകൾ ഉപയോഗിച്ച് മികച്ച രീതിയിൽ കേരളത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഈ കൂട്ടായ്മ കാരണമായേക്കാം. WeDeserveMore കാമ്പയിൻ അതിന് ഉതകുന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.അധികാരികളിലേക്കും ഉന്നത സംരംഭകരിലേക്കും ഇതിൻ്റെ ആശയങ്ങൾ എത്തിക്കുക എന്നതാണ് ഈ കാമ്പയിൻ ഉദ്ദേശിക്കുന്നത്. ലുലുമാളിൽ വെച്ച് ksg ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും ചേർന്ന് കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു.