നാല് പുരസ്കാരങ്ങൾ: ആഘോഷ നിറവിൽ വയനാട് കലക്ട്രേറ്റ്

  • Posted on February 22, 2023
  • News
  • By Fazna
  • 137 Views

കൽപ്പറ്റ:   സംസ്ഥാന സർക്കാരിൻ്റെ നാല് റവന്യൂ പുരസ്കാരങ്ങൾ വയനാടിന് .നാല്  സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിൻ്റെ  ആഘോഷ നിറവിലാണ്  വയനാട് കലക്ട്രേറ്റ്.മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എ ഗീത കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  എ.ഡി.എം. എൻ - ഐ. ഷാജു,  ഡെപ്യൂട്ടി കലക്ടർമാർ റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ  പൊതുജനങ്ങൾക്കും ലഡു വിതരണവും നടത്തി. മികച്ച കലക്ടർ, സബ് കലക്ടർ, മികച്ച കലക്ട്രേറ്റ്, മികച്ച റവന്യു ഡിവിഷൻ എന്നീ  പുരസ്കാരങ്ങളാണ് വയനാടിന് ലഭിച്ചത്‌.റവന്യൂ വകുപ്പിൻ്റെ കൂട്ടായ പ്രവർത്തനത്തിന് അംഗീകാരമാണ് വയനാടിന് ലഭിച്ച നാല് പുരസ്കാരങ്ങളെന്ന് ജില്ലാ കലക്ടർ എ ഗീത പറഞ്ഞു. 24- ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

Author
Citizen Journalist

Fazna

No description...

You May Also Like