കുടിശ്ശിക അടച്ചില്ല : അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി
- Posted on June 21, 2024
- News
- By Arpana S Prasad
- 257 Views
നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു
പാലക്കാട്: അഗളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഫ്യൂസൂരിയതെന്നാണ് അഗളി കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
സ്വന്തം ലേഖിക
