,,വിത്തു ഗുണം പത്ത് ഗുണം,, വയനാട് വിത്തുത്സവം തുടങ്ങി

പുത്തൂർ വയൽ (വയനാട് ): കാർഷിക ജൈവ വൈവിധ്യ പരിപാലനത്തിലെ പ്രധാന കണ്ണിയായ വിത്തുകളുടെ കൈമാറ്റത്തിനും പ്രാധാന്യവും ബോധ്യപ്പെടുത്താൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള വയനാട് വിത്തുത്സവത്തിന് തുടക്കമായി. കാർഷിക പുരോഗതിയിൽ നാം മുന്നേറുമ്പോഴും പോഷാകാഹാര സുരക്ഷ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്ന പശ്ചാത്തലത്തിലാണ് വയനാട്ടിലെ എം.എസ്.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം വിത്തുത്സവം സംഘടിപ്പിച്ചത്. വ്യവസായികാടിസ്ഥാനത്തിൽ കൃഷിഭൂമിയുടെ ശോഷണം ,കാലാവസ്ഥ വ്യതിയാനം ,വയനാടിൻ്റെ കാലാവസ്ഥയെ അടിമുടി പൊളിച്ചെഴുതി. ഈ സവിശേഷ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാൻ ഉള്ള സംവാദങ്ങളും പ്രദർശനങ്ങളുമായി നടക്കുന്ന വയനാട് വിത്തുത്സവത്തിന് നാളെ സമാപനമാകും.