എം.ർ.എൻ.എ വാക്സിൻ നിർമാണത്തിൽ സജീവസാന്നിധ്യമായി മലയാളി ഡോക്ടർ.
- Posted on March 08, 2021
- News
- By Deepa Shaji Pulpally
- 2299 Views
കോവിഡിനെതിരെയുള്ള എം. ആർ.എൻ .എ വാക്സിൻ നിർമ്മാണത്തിൽ ഏക മലയാളി സാന്നിധ്യമാണ് വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയായ ഡോക്ടർ. കുമാർ രാജപ്പൻ

കോവിഡിനെതിരെയുള്ള എം. ആർ.എൻ .എ വാക്സിൻ നിർമ്മാണത്തിൽ ഏക മലയാളി സാന്നിധ്യമാണ് വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയായ ഡോക്ടർ. കുമാർ രാജപ്പൻ പാമ്പനാൽ. പുൽപ്പള്ളി കാപ്പി സെറ്റ് രാജപ്പൻ പാമ്പനാൽ - സരോജിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. പുൽപ്പള്ളി വിജയാ സ്കൂളിൽ നിന്നും 4-ആം ക്ലാസ് പഠനം പൂർത്തിയാക്കിയ ഡോക്ടർ കുമാർ രാജപ്പൻ, തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വർക്കല ശിവഗിരി ഹൈ സ്കൂളിൽ ആയിരുന്നു. പിന്നീട് കൂത്തുപറമ്പ് നിർമ്മല കോളേജിൽ നിന്നും പ്രീഡിഗ്രി സയൻസ് പഠിച്ചു.1986 ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു നിർമ്മലാ കോളേജിൽ അദ്ദേഹം. ബി.എസ്സി കെമിസ്ട്രി, എം.എസ്സി കെമിസ്ട്രി കൊല്ലം എസ്.എൻ കോളേജിൽ നിന്നും പൂർത്തിയാക്കി. തുടർന്ന് അമേരിക്കയിലെ ബാട്ടിമോറില്ലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻട്രാക്ട് ഡിസ്കവറി എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 1998 - ലാണ് P. H. D പൂർത്തിയാക്കിയത്. പിന്നീട് അമേരിക്കയിലെ അലബാമ ഓബേൺ യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടർ റിസേർച്ച്റായി.
സ്വകാര്യ മരുന്ന് നിർമാണ കമ്പനിയിൽ ക്യാൻസർ, ലിവർ സിറോസിസ് അടക്കമുള്ള രോഗങ്ങൾക്ക് മരുന്നുകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അമേരിക്കയിലെ സാന്റിയാഗോയിൽ സ്വകാര്യ ബയോടെക്നോളജി വിഭാഗത്തിൽ പ്രിൻസിപ്പൽ അസിസ്റ്റന്റ് ആയി പതിറ്റാണ്ടുകളായി ഡോക്ടർ. കുമാർ രാജപ്പൻ പ്രവർത്തിച്ചുവരുന്നു. സാന്റിയാഗോ യിൽ മാത്രം ഏകദേശം 420 - ഓളം മരുന്നു നിർമ്മാണ കമ്പനികൾ ഉണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഡോക്ടർ.കുമാറിന്റെ സ്ഥാപനം. 2001 - മുതൽ ഇതേ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം മുന്നൂറോളം കമ്പനികളിൽ ഇതിനകം തന്നെ ജോലി ചെയ്തിട്ടുണ്ട്. അനാഥ രോഗങ്ങൾ (ഓർഫൻ ഡിസീസുകൾ) എന്ന പേരിൽ അറിയപ്പെടുന്ന അപൂർവമായി കണ്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഗവേഷണത്തിലാണ് ഡോക്ടർ. കുമാർ രാജപ്പ നും സംഘവും. ഇപ്പോൾ എം.ആർ.എൻ.എ കോവിഡ് വാക്സിൻ കണ്ടുപിടുത്തത്തെ ഏക മലയാളി സാന്നിധ്യമാണ് വസന്തകുമാർ എന്ന കുമാർ ഡോക്ടർ. കുമാർ രാജപ്പൻ. അമേരിക്കയിൽതന്നെ കമ്പ്യൂട്ടർ സൈറ്റായ രേണു വാണയാണ് ഡോക്ടർ.കുമാർ രാജപ്പന്റെ ഭാര്യ. ന്യൂറോ സയൻസിൽ ഡിഗ്രി സ്റ്റുഡന്റ് ശിവാനി, പ്ലസ് ടു വിദ്യാർഥിയായ അഖിൽ എന്നിവരാണ് മക്കൾ. രാജപ്പൻ സരോജിനി,ആർ.പി ശിവദാസ് ( ബത്തേരി ഡി.സി.സി സെക്രട്ടറി ), തിലോത്തമ, മണി പാമ്പനാൽ, ഗീത(യു കെ ) എന്നിവരാണ് സഹോദരങ്ങൾ. പുതിയ വാക്സിനെ കുറിച്ച് വിദ്യാർഥികൾക്കും, ഗവേഷകർക്കും സംശയനിവാരണത്തിനായി അദ്ദേഹം Kumar Wayanad @Gmail. Com എന്ന വെബ്സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്.