മന്ത്രി സജി ചെറിയാൻ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തി*
- Posted on September 10, 2025
- News
- By Goutham prakash
- 65 Views

*
*സ്വന്തം ലേഖകൻ*
ന്യൂഡൽഹി: സംസ്ഥാന ഫിഷറീസ്-
സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ
കേന്ദ്ര തുറമുഖ , ഷിപ്പിംഗ് - ജലപാത മന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര-കേരള സർക്കാരുകളും യൂറോപ്യൻ യൂണിയനും സംയുക്തമായി ഒരുക്കുന്ന കേരള-യൂറോപ്യൻ യൂണിയൻ(EU) ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സ്"ലേക്ക് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.
ബ്ലൂ എക്കണോമി കോൺക്ലേവ് 2025 - “ബ്ലൂ ടൈഡ്സിൻ്റെ ഏകോപനവും സംഘാടനം സംസ്ഥാന ഫിഷറീസ് വകുപ്പാണ്.
സഫ്ദർജംഗ് റോഡിലെ റെസിഡൻഷ്യൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.
കേരള-യൂറോപ്യൻ യൂണിയൻ
(EU )ബ്ലൂ എക്കണോമി കോൺക്ലേവ് - “ബ്ലൂ ടൈഡ്സ്” 2025 സെപ്റ്റംബർ 18-19 തീയതികളിൽ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസിൽ (The Leela Raviz) വെച്ച് നടക്കും.
യൂറോപ്യൻ യൂണിയനിലെ (EU) അംഗരാജ്യങ്ങളുടെ അംബാസഡർമാർ, മുതിർന്ന നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, ബ്ലൂ എക്കണോമി (blue economy) മേഖലയിലെ വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉന്നതതല പരിപാടിയാണിത്.
ബ്ലൂ എക്കണോമിയിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
സമുദ്ര മത്സ്യബന്ധനം, അക്വാകൾച്ചർ, തീരദേശ അടിസ്ഥാന സൗകര്യങ്ങൾ, സർക്കുലർ എക്കണോമി, ഊർജ്ജ സംക്രമണം, സ്മാർട്ട് പോർട്ടുകൾ, ടൂറിസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടായിരിക്കും. കൂടാതെ, സാംസ്കാരിക പരിപാടികളും നെറ്റ്‌വർക്കിംഗ് അവസരങ്ങളും ഈ കോൺക്ലേവിന്റെ ഭാഗമായി ഉണ്ടാകും.
ഇന്ത്യ-കേരള-EU പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ബ്ലൂ എക്കണോമിയിലെ സഹകരണത്തിനും നൂതന ആശയങ്ങൾക്കുമുള്ള ഒരു കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദി കൂടിയായിരിക്കും ഈ പരിപാടി.