അദാനി സിമന്റ്സ് റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി.
അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിമൻ്റ് കമ്പനിയായ എ സിസി സിമന്റിന്റേയും, അംബുജ സിമന്റിന്റേയും പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി.
സ്വന്തം ലേഖകൻ.
കോഴിക്കോട്
കെട്ടിട നിർമ്മാണ മേഖലയിലെ പുതിയ രീതികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് വേണ്ട സങ്കേതിക പരിജ്ഞാനം നൽകുന്നതിനും, ഒപ്പം ഉപയോക്താക്കളോട് സംവദിക്കുകയും ചെയ്യുകയും എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ എല്ലാ സിറ്റികളിലും നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് നടന്നു.
തുടർന്ന് ആറുമാസക്കാലം സൗത്ത് ഇന്ത്യയിലെ വിവിധ സിറ്റികളിൽ ഡിസ്പ്ലേ വാഹനം റോഡ് ഷോ പര്യടനം നടത്തുന്നതാണ്.