കങ്കണ റനൗട്ടിന്റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിളിനെ സ്ഥലംമാറ്റി
- Posted on July 04, 2024
- News
- By Arpana S Prasad
- 181 Views
അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് ഇപ്പോൾ സ്ഥലം മാറ്റിയത്
കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സ്ഥലംമാറ്റി.ജൂൺ ആറിനു നടന്ന സംഭവത്തെ തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.എഫ്ഐആറും റജിസ്റ്റർ ചെയ്തു. സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് ഇപ്പോൾ സ്ഥലം മാറ്റിയത്.
സ്വന്തം ലേഖിക
