മലിന ജലത്തിലെ നൈട്രേറ്റ് മാലിന്യത്തെ നീക്കം ചെയ്യുന്നതിനായുള്ള തൃതീയ നാനോകോമ്പോസിറ്റിന്റെ കണ്ടുപിടുത്തത്തിന് സി ഡബ്ല്യു. ആർ ഡി എമ്മിന് ഇന്ത്യൻ പേറ്റൻ്റ്
- Posted on April 23, 2025
- News
- By Goutham prakash
- 129 Views
കുന്നമംഗലം :മലിന ജലത്തിലെ നൈട്രേറ്റ് മാലിന്യത്തെ ഫലപ്രദമായി നീക്കം ചെയ്യുന്നതിനായുള്ള ഒരു തൃതീയ നാനോകോമ്പോസിറ്റിന്റെ കണ്ടുപിടുത്തത്തിന് ഇന്ത്യൻ പേറ്റന്റ് ജലവിഭവ വികസന വിനിയോഗ (സി.ഡബ്ലു. ആർ. ഡി. എം.) കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ സ്മിത വി എസ് ൻ്റെ നേതൃത്ത്വത്തിൽ ഗവേഷകർ കരസ്ഥമാക്കി.കാർഷിക മേഖലയിലെ അമിത വളപ്രയോഗം, സെപ്റ്റിക് മാലിന്യം, വ്യാവസായിക - ഗാർഹിക മാലിന്യങ്ങൾ തുടങ്ങിയ മനുഷ്യനിർമിത സ്രോതസ്സുകൾ മൂലം ഭൂഗർഭ ജലസ്രോതസ്സുകളിൽ ക്രമാതീതമായി വർധിച്ചു വരുന്ന നൈട്രേറ്റിനെ നീക്കം ചെയ്യാൻ താരതമ്യേന ചിലവ് കുറഞ്ഞ വാട്ടർ ഫിൽട്ടറുകളുടെ നിർമ്മാണത്തിന് ഉപകാരപ്രദമാണ് ഈ കണ്ടുപിടിത്തം. കൈറ്റോസാൻ, ബ്ലാക്ക് അയൺ ഓക്സൈഡ്, സിൽവർ ഡോപ്പ് ചെയ്ത ടൈറ്റാനിയം ഡൈ ഓക്സൈഡ് എന്നിവയാൽ നിർമിതമായ തൃതീയ നാനോകോമ്പോസിറ്റ്, ജലത്തിലെ നൈട്രേറ്റ് അയോണുകളെ ആഗീരണം ചെയ്യുകയും, പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഫോട്ടോകാറ്റലിറ്റിക് റിഡക്ഷൻ പ്രക്രിയയിലൂടെ തികച്ചും സുരക്ഷിതമായ നൈട്രജൻ വാതകമായി പരിവർത്തനം ചെയ്യുന്നതിലൂടെയുമാണ് നൈട്രേറ്റ് നീക്കം ചെയ്യപ്പെടുന്നത്. ഡോ സ്മിത വി എസ് ൻ്റെ ഗവേഷണത്തിൽ ഡോ രശ്മി ടി.ആർ, ഡോ ഹരികുമാർ പി.എസ്, ജിൽഷ ജോർജ് എന്നിവരും പങ്കാളികളായി.
