അത്തപ്പൂക്കള മത്സരം: രജിസ്ട്രേഷൻ രണ്ടുനാൾ കൂടി മാത്രം


സ്വന്തം ലേഖിക

 

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ചു  സംഘടിപ്പിക്കുന്ന അത്തപ്പൂക്കള മത്സരത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസരം രണ്ട് ദിവസം കൂടി മാത്രം


ആഗസ്ത് 31ന്‌ കനകക്കുന്നിൽ നടക്കുന്ന മത്സരത്തിന്  https://athapookalam.kerala.gov.in/ ലിങ്ക് വഴി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ 29ന് അവസാനിക്കും.


മികച്ച മൂന്നു പൂക്കളങ്ങൾക്ക് 

 സമ്മാനം ലഭിക്കും.

 തുടർന്നുവരുന്ന പത്ത് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും  പങ്കെടുക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റുകളും നൽകും. 


ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സ്‌കൂൾ -കോളേജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി അഞ്ചു പേരിൽ കൂടാത്ത സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 


കൂടുതൽ വിവരങ്ങൾക്ക് 


0471-2731300

Author
Citizen Journalist

Goutham prakash

No description...

You May Also Like