വാടകവീട്ടിലുണ്ടായ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചു.
- Posted on April 07, 2025
- News
- By Goutham prakash
- 441 Views
മലപ്പുറം
ചിട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും നോക്കിനിന്നെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദിന്‍ ചികിത്സയിലാണ്. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.
