ഗ്രാമീണ സ്ത്രീയുടെ പരിമിതികളേയും സഹനങ്ങളേയും അതിജീവിച്ച് സഞ്ചരിക്കുന്ന വായനശാല പ്രവർത്തനം നടത്തിയ രാധാമണിയുടെ ജീവിതം പ്രമേയമാക്കിയ ,,കോർട്ടോ ഡി ലൈബ്രറി ഇന്റർ നാഷണൽ ഡോക്യുമെന്ററി,, പുരസ്കാരം കരസ്ഥമാക്കി അനൂപ് കെ ആർ സംവിധാനം ചെയ്ത `,,എ ബുക്കിഷ് മദർ,,
- Posted on November 29, 2024
- News
- By Goutham prakash
- 324 Views
വയനാട്ടിലെ
ഒരു ഗ്രാമീണ സ്ത്രീയുടെ പരിമിതികളേയും സഹനങ്ങളേയും
അതിജീവിച്ച് വായനശാല പ്രവർത്തനം നടത്തിയ, രാധാമണിയുടെ കഥ പറയുന്ന
കോർട്ടോ ഡി ലൈബ്രറി ഇന്റർ നാഷണൽ ഡോക്യുമെന്ററി പുരസ്കാരം നേടി കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ അനൂപ് കെആർ സംവിധാനം ചെയ്ത `എ ബുക്കിഷ് മദർ’
ഇന്റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ് ഇൻസ്റ്റി റ്റ്യൂഷൻസും(IFLA),ഇറ്റാലിയൻ ലൈബ്രറിഅസോസിയേഷനും(AIB)നൽകുന്ന പതിമൂന്നാമത് കോർട്ടോ ഡി ലൈബ്രറി പുരസ്കാര വേദിയിൽ തിളങ്ങി എ ബുക്കിഷ് മദർ.
ഡോക്യുമെന്ററി വിഭാഗത്തിൽ ബെസ്റ്റ് ഫിലിം അവാർഡും ബെസ്റ്റ് ഷോർട്ട് ഓഫ് ദ ഇയർ പുരസ്കാരവും ബുക്കിഷ് മദർ നേടി. എല്ലാ വിഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ് ബെസ്റ്റ് ഷോർട്ട് ഓഫ് ദ ഇയർ പുരസ്കാരം ജൂറിപ്രഖ്യാപിച്ചത്.
അനൂപ് കെ ആർ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഡി ഒ പി റംഷാജ് എ എച്ച് നിർവ്വഹിച്ചു.ആഷിക് മുഹമ്മദാണ്‌അസോസിയേറ്റ് ക്യാമറമാൻ.ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ഇറ്റാലിയൻസിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾതെരെഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ചിത്രങ്ങളാണ് ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്.
കുട്ടികളിലും സ്ത്രീകളിലും വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളിൽ നടപ്പാക്കിയ`വാക്കിംഗ് ലൈബ്രേറിയൻ‘ പദ്ധതിയിലെ ഒരംഗമായിരുന്ന കെ പി രാധാമണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് എബുക്കിഷ് മദർ എന്ന ഡോക്യുമെന്ററി നിർമ്മിച്ചത്.കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസിമേഖലകളിലെ പുസ്തകവിതരണവും ഡോക്യുമെന്ററിയിൽ പരാമർശ്ശിക്കുന്നുണ്ട്.വയനാട് മൊതക്കര എന്ന ഗ്രാമത്തിലെ പ്രതിഭവായനശാലയിൽ പത്ത് വർഷത്തോളം രാധാമണി വാക്കിംഗ് ലൈബ്രറേറിയൻ ആയി പ്രവർത്തിച്ചിരുന്നു.ഒരു ഗ്രാമീണസ്ത്രീയുടെ പരിമിതികളിലും ജീവിതത്തിന്റെ സഹനങ്ങളിലും പോരാടിക്കൊണ്ടാണ് അവരുടെ ജോലി അവർ നിർവ്വഹിച്ചത്.ഒരുജോലി എന്ന നിലയിലല്ല സാമൂഹിക പ്രവർത്തനം കൂടിയായിരുന്നു അതെന്ന് ഡോക്യുമെന്ററി പറയുന്നു.
സിനിമയുടെ ആകർഷകമായ കഥപറയൽ ശൈലിയെയും ദൃശ്യപ്രഭാവത്തെയും ജൂറി പ്രശംസിച്ചു. അവാർഡുകളിൽ മറ്റ്വിഭാഗങ്ങളിൽ`ബുക്ക് ലവേഴ്സ് (ഫിക്ഷൻ, ഓസ്ട്രേലിയ),ജസ്റ്റ് അൻ ഓർഡിനറി ഡേ അറ്റ് അവ൪ ലൈബ്രറി (പരസ്യ വിഭാഗം, ഇറ്റലി), ത്രീ ഫാമിലീസ് ആൻഡ് ത്രീ ലൈബ്രറീസ് (ഈഫ്ലാ മെട്രോപൊളിറ്റൻ ലൈബ്രറീസ് അവാർഡ്, പലസ്തീൻ) എന്നിവപുരസ്കാരങ്ങൾ നേടി.
