കേരള സംഗീത നാടക അക്കാദമി നൃത്തോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും

 ദക്ഷിണമേഖലാ നൃത്തോത്സവം ആഗസ്റ്റ് 29 മുതല്‍  തിരുവനന്തപുരത്ത് 


 രാജശ്രീ വാര്യർ ഫെസ്റ്റിവൽ ഡയരക്ടർ 


                  ശാസ്ത്രീയ നൃത്തമേഖലയില്‍ മികവ് തെളിയിച്ച പ്രശസ്തരായ നര്‍ത്തകരെയും പുതുതലമുറയിലെ നര്‍ത്തകരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അക്കാദമി നൃത്തോത്സവം സംഘടിപ്പിക്കും. ദക്ഷിണമേഖല നൃത്തോത്സവം തിരുവനന്തപുരം ജില്ലയിലും മധ്യമേഖല നൃത്തോത്സവം എറണാകുളം ജില്ലയിലും ഉത്തരമേഖല നൃത്തോത്സവം കണ്ണൂര്‍ ജില്ലയിലും സംഘടിപ്പിക്കും. ദക്ഷിണമേഖലാ നൃത്തോത്സവം തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരകത്തില്‍വെച്ച് നടത്തും.ആഗസ്റ്റ് 29 മുതല്‍ 31വരെയാണ് നൃത്തോത്സവം.പ്രശസ്തനര്‍ത്തകി രാജശ്രീ വാര്യരാണ്  ദക്ഷിണമേഖലാ നൃത്തോത്സവത്തിന്റെ ഡയരക്ടര്‍.നൃത്തോത്സവദിനങ്ങളില്‍ രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ക്ലാസ്സുകള്‍, സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ചുമണിവരെ യുവനര്‍ത്തകരുടെ നൃത്താവതരണങ്ങള്‍ നടത്തും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി പത്ത് വരെ പ്രശസ്ത നര്‍ത്തകരുടെ നൃത്താവതരണവും ഉണ്ടായിരിക്കും.


 നൃത്തോത്സവത്തിലേക്ക് യുവനര്‍ത്തകര്‍ക്ക് അപേക്ഷിക്കാം 


സ്വന്തം ലേഖിക


                   കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിന് യുവനര്‍ത്തകര്‍ക്ക് അവസരം. ഭരതനാട്യം,മോഹിനിയാട്ടം, കൂച്ചിപുടി, കേരളനടനം എന്നിവയില്‍ പ്രതിഭ തെളിയിച്ച 18 നും 25 നും ഇടയിൽ പ്രായമുള്ള നര്‍ത്തകര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. തിരുവനന്തപുരം,കൊല്ലം,കോട്ടയം,ആലപ്പുഴ,പത്തനംത്തിട്ട എന്നീ ജില്ലകളിലെ  താല്‍പര്യമുള്ള നര്‍ത്തകര്‍ ആഗസ്റ്റ് 12 നകം  അക്കാദമിയില്‍ അപേക്ഷ സമര്‍പ്പിക്കണം.വിശദമായ ബയോഡാറ്റയും  വയസ്സ് തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതമുള്ള  അപേക്ഷ സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍-20 എന്ന വിലാസത്തിൽ സമര്‍പ്പിക്കണം.  ksnakademi@gmail.com എന്ന ഇ- മെയിലിലേക്ക് ഓൺലൈനായും അപേക്ഷിക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like