ഔഷധ സുഗന്ധസസ്യ കൃഷിയിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പരിശീലനം
- Posted on January 21, 2025
- News
- By Goutham prakash
- 175 Views
കൊച്ചി:
ഔഷധ, സുഗന്ധ സസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകും. 23ന് (വ്യാഴം) പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ് ഏകദിന പരിശീലനം. ദേശീയ അരോമ മിഷന്റെ കീഴിൽ സിഎസ്ഐആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ്സ് ബംഗളൂരു സ്റ്റേഷനുമായി സഹകരിച്ചാണ് പരിപാടി.
ജില്ലയിൽ ഇഞ്ചിപ്പുൽ കൃഷിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് കർഷകരെ പരിശീലിപ്പിക്കുന്നത്. ഇഞ്ചിപ്പുൽ കൃഷിയിലെ ആധുനിക രീതികളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ഈ കൃഷിയുടെ വികസനത്തിനായി അനുയോജ്യരായ കർഷക സംഘങ്ങളെ കണ്ടെത്തുന്നതിനും ലക്ഷ്യമുണ്ട്. ഇഞ്ചിപ്പുൽ കൃഷി വിളവെടുക്കുന്നതിനുള്ള യന്ത്രം കഴിഞ്ഞ വർഷം കെവികെ പരിചയപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ- 8590941255
സ്വന്തം ലേഖകൻ.
