കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു.
- Posted on May 23, 2025
- News
- By Goutham prakash
- 105 Views

കൊച്ചി :
റോസ് റോസ് :
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം സഞ്ജുവിന് ലഭിച്ചത്.
കൂടിയാട്ടം മിഴാവ് വിഭാഗത്തിലാണ് കലാമണ്ഡലം സഞ്ജു ഈ സ്കോളർഷിപ്പ് നേടിയത്.
കലാമണ്ഡലം അഭി ജോഷിന്റെ പരിശീലനത്തിലാണ് സഞ്ജു ഗവേഷണം നടത്തുന്നത്.
സഞ്ജു കേരള കലാമണ്ഡലത്തിൽ നിന്നും മിഴാവിൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി.
കാലടി സർവകലാശാലയിൽ നിന്നും ബിരുദവും നേടി.
വയനാട് - കൽപ്പറ്റ തെക്കുംതറ സുഷ നിവാസിൽ, സുരേഷിന്റെയും ദീപ കുമാരിയുടെയും മകനാണ് സഞ്ജു.