രാജ് ഭവനിൽ നിന്ന് ലോക് ഭവനിലേക്ക്.



സി.ഡി. സുനീഷ്.


കേരളത്തിലെ രാജ് ഭവൻ ഇനി ഔദ്യോഗികമായി ലോക് ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ് ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്‍റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക് നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റ് നിർദ്ദേശപ്രകാരമാണ് ഈ മാറ്റം.


കൊളോണിയല്‍ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്‍റ് പ്രതീകമാണിതെന്ന് കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസൃതമായി ഈ പുതിയ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ കേരള ജനതയെ അദ്ദേഹം അഭിനന്ദിച്ചു.


ഇപ്പോഴത്തെ കേരളാ ഗവർണർ 2022-ല്‍ ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ, അദ്ദേഹമാണ് രാജ് ഭവനുകൾക്ക്  ‘ലോക് ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്.

കാലാനുസൃതമായി, രാജ് ഭവൻ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകുന്ന തരത്തിൽ  നിരവധി ജനപങ്കാളിത്ത പരിപാടികൾ രാജ്ഭവനിൽ സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ എസ്. ഗുരുമൂർത്തിയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിലുള്ള പ്രഭാഷണം, ഡോ. വി. അനന്ത നാഗേശ്വരൻ നടത്തിയ ‘ആഗോള സാമ്പത്തിക പ്രവണതകൾ: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണം തുടങ്ങിയവ ഇതിൽ എടത്തു പറയേണ്ടതാണ്.


“ലോക് ഭവൻ” എന്ന പേരിന്‍റെ യഥാര്ത്ഥ  അർത്ഥം അന്വര്ത്ഥതമാക്കുന്ന തരത്തിൽ തുടർ പ്രവര്ത്തനനങ്ങൾ കാഴ്ചവയ്ക്കുന്നതിനായി കേരള ജനത ഈ ഉദ്യമത്തിൽ ഹൃദയാത്മനാ സഹകരിക്കണമെന്നും ലോക് ഭവന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണമായി പങ്കാളികളാകണമെന്നും

ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like