വയനാട്ടിൽ പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിച്ചു

ഇതോടെ കൂടുതൽ താമസ - പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും

അഞ്ചു കോടി രൂപ ചെലവഴിച്ച് വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ ആൺ കുട്ടികൾക്കായി ട്രൈബൽ ഹോസ്റ്റൽ ആരംഭിച്ചു. 120 - ആൺകുട്ടികൾക്ക് ഇവിടെ താമസ സൗകര്യം ഒരുക്കീട്ടുണ്ട്. വർഷങ്ങളായി മുള്ളൻകൊല്ലിയിലെ ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു ആൺകുട്ടികളുടെ ട്രൈബൽ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. 

ഈ സാഹചര്യത്തിലാണ് പുതുതായി ഹോസ്റ്റൽ പണികഴിപ്പിച്ചത്.  ഇതോടെ കൂടുതൽ താമസ - പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.കെ വിജയൻ നിർവഹിച്ചു. ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും  പങ്കെടുത്ത പരിപാടിയുടെ അധ്യക്ഷസ്ഥാനം വാർഡ് മെമ്പർ ശ്രീ.ജോസ് നെല്ലേടം നിർവഹിച്ചു.

ഇന്ധന വില വർദ്ധനവ്; കുതിരവണ്ടിയിൽ വിവാഹ യാത്ര നടത്തി വധൂവരൻമാർ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like