ഗവർണർക്ക് റെഡ് കാർഡ്: നിയമസഭയെ മറികടക്കാൻ അധികാരമില്ല
- Posted on November 24, 2023
- Localnews
- By Dency Dominic
- 211 Views
ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ ബില്‍ തിരിച്ചയക്കണം
ന്യൂദൽഹി: ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. നിയമനിര്‍മ്മാണത്തെ തടസപ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ ബില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. വിധി വ്യക്തമാക്കുന്നു.
കേരളത്തിലും തമിഴ് നാട്ടിലും ഗവർണർമാർ സ്വീകരിക്കുന്ന നിലപാടുകൾ ഏറെ നാളായി നീറി പുകയുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.