ദേശീയ സാംസ്കാരിക വിനിമയ മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്

*സ്വന്തം ലേഖകൻ*



 ഗോവയിലെ പതിമൂന്ന്   അസോസിയേഷനുകൾ ചേർന്ന ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്.


 പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 24-ന് ഗോവയിലെ സാങ്കളി രബീന്ദ്ര ഭവനിൽ നടക്കുന്ന ഫാഗ്മ ഓണാഘോഷ സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് ബഹുമാന്യ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മാനിക്കും. ഇന്ത്യൻ സാംസ്കാരിക വിനിമയ രംഗത്ത് നടന്നുവരുന്ന നവീനവും ജനകീയവുമായ സർഗ്ഗാത്മക പ്രവർത്തനങ്ങളാണ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ജൂറി പാനൽ അംഗങ്ങളായ എൻ.പി. വാസുനായർ, ഡോ. പാച്ചുമേനോൻ,എസ് രാജഗോപാൽ , എന്നിവർ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like