രാഷ്ട്രപതി കേരളത്തിലെത്തി.



സി.ഡി. സുനീഷ്.


രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാരാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി രാജ്ഭവനിലേക്ക്‌ പോയി.

22 ന് രാവിലെ ഹെലികോപ്റ്ററിൽ നിലയ്ക്കലേക്കും തുടർന്ന് ശബരിമലയിലേക്കും പോകും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും.

Author
Citizen Journalist

Goutham prakash

No description...

You May Also Like