ഹാപ്പി ഹാപ്പി ബത്തേരിയിൽ കേരളത്സവത്തിന്റെ താള പൊലിമയ്ക്ക് തുടക്കമായി
- Posted on November 03, 2022
- News
- By Goutham prakash
- 276 Views
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ നവംബർ അഞ്ചാം തിയതിക്കു മുമ്പായി നഗര സഭ ഓഫീസിൽ ബന്ധപ്പെ ടേണ്ടതാണ്
സുൽത്താൻ ബത്തേരി നഗരസഭ 2022-23 കേരളത്സാവം തനതു കലാ കായിക മേളകളെ കോർത്തിണക്കി വിപു ലമായി നടത്തുന്നതിന് നഗര സഭ തീരുമാനിച്ചു.
കോവിഡ് സൃഷ്ടിച്ച നിശ്ചലതക്ക് ശേഷം നടക്കുന്ന കേരളത്സവം 2022-23 ലോഗോ നഗര സഭ ചെയർമാൻ ടി കെ രമേശ് പ്രകാശനം ചെയ്തു.15 വയസുമുതൽ 35വയസു വരെയുള്ള യുവ ജനങ്ങൾക്കായി വിഭാവനം ചെയ്തിട്ടുള്ള കേരളത്സാവത്തിൽ സ്റ്റേജ്, സ്റ്റേജ് ഇതര കലാ മേളകൾ നവംബർ 15,16 തിയതികളിലും,കായിക മേള നവംബർ 8മുതൽ 12 വരെയും, നഗര സഭയുടെ വിവിധ വേദികളിൽ നടത്തപെടുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ നവംബർ അഞ്ചാം തിയതിക്കു മുമ്പായി നഗര സഭ ഓഫീസിൽ ബന്ധപ്പെ ടേണ്ടതാണ്
കേരളോത്സവം സംഘടക സമിതി യോഗത്തിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലീസ് സ്ഥിരം സമിതി അധ്യക്ഷൻമാരായ ലിഷ ടീച്ചർ, കെ റഷീദ്, ടോം ജോസ്, കൗൺസിലറായ ആരിഫ്. സി. കെ നാഗരസഭാ സെക്രട്ടറി അലി അസ്ഹർ എൻ. കെ എന്നിവർ സംസാരിച്ചു
