നാടിനു കാവലായി ഇനി മുള്ളൻകൊല്ലിയിലെ ദമ്പതികളുണ്ട്

 പ്രാക്തന  ഗോത്ര വർഗ്ഗ വിഭാഗത്തിലെ ദമ്പതികൾ ഇനി പോലീസ് സേനയിൽ 


പുൽപള്ളി:മുള്ളൻകൊല്ലി കാപ്പിപ്പൊടി കോളനിയിലെ  പ്രാക്തന  ഗോത്ര വർഗ്ഗ വിഭാഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുമാണ് ഷിജുവും ഭാര്യ സുധ വിശ്വനാഥും  പോലീസ് സേനയിലേക്ക് ചുവടുവയ്ക്കുന്നത്. ജീവിത പ്രാരാബ്ദങ്ങളുടെ ഞെരുപ്പേടിൽ തളർന്നിരുന്ന ഈ ദമ്പതികൾ തൃശ്ശൂർ പോലീസ് അക്കാദമിയിൽനിന്ന്  പരിശീലനം പൂർത്തിയാക്കി.

ഷിജു പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽനിന്ന് ബിരുദവും , സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജിൽ നിന്ന് ബി. എഡ് ഫസ്റ്റ് ക്ലാസോടെ പാസാ വുകയും ചെയ്തു.പ്ലസ് ടു വിജയിച്ചതിനു ശേഷം  ഷിജു കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.നാലുവർഷം മുമ്പ്  ഷിജു അവസാനവർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് സുധയെ ജീവിതസഖിയാകുന്നത് . പഠനത്തിൽ മിടുക്കിയായിരുന്ന സുധ കാലിക്കറ്റ് സർവകലാശാല നിന്നും എം. എ രണ്ടാം റാങ്കോടെ പാസായി.

ഷിജു പട്ടിക വകുപ്പിന്റെ സാമൂഹ്യ പഠനമുറിയിൽ ഇൻസ്ട്ര ക്ടറായി ജോലി ചെയ്തു വരുകയായിരുന്നു.ഈ ദമ്പതികളുടെ  പോലീസ് സേനയിലേക്കുള്ള  ഒരുമിച്ചുള്ള ചുവടുവെപ്പ് നാടിനാകെ അഭിമാനമായിരിക്കുകയാണ്.

ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like