യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്പെയ്നിൽ ദേശീയ അടിയന്തരാവസ്ഥ
- Posted on July 26, 2026
- News
- By Goutham prakash
- 15 Views
യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയ്‌നിലും കാട്ടുതീ പടർന്നുപിടിക്കുന്നു. രൂക്ഷമായ ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇതുവരെ രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സ്പെയ്നിലെ മാഡ്രിഡിലും അവില പ്രവിശ്യയിലുമുണ്ടായ രണ്ട് വലിയ കാട്ടുതീ ഒന്നായി പടർന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. 22,000 ഹെക്ടറിലധികം വനഭൂമിയാണ് ഇവിടെ കത്തിനശിച്ചത്. സാഹചര്യം കൈവിട്ടുപോയതോടെ, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഫ്രാൻസ് യൂറോപ്യൻ യൂണിയന്റെ (EU) സഹായം തേടിയിട്ടുണ്ട്.
