വനസംരക്ഷണ ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകൾ കാടാവാസ വ്യസ്ഥയെ ബാധിക്കും
- Posted on May 26, 2023
- News
- By Goutham Krishna
- 245 Views

കാടാവാസ വ്യവസ്ഥയേയും
ജൈവ വൈവിധ്യത്തേയും ബാധിക്കുന്നതാണ് പുതിയ വനസംരംക്ഷണ ഭേദഗതി ബില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും
പരിസ്ഥിതി സംഘടനകളും ആരോപിച്ചു. വനവിസ്തൃതിയുടെ 15 ശതമാനത്തെ കാര്യമായി ബാധിച്ച് പരിസ്ഥിതി സന്തുലാനാവസ്ഥ താറുമാറാകും.
പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള കാടകങ്ങളെ ഇവ പ്രതികൂലമായി ബാധിക്കുമെന്ന്
സെന്റർ ഫോർ ലീഗൽ പോളിസി രൂപവൽക്കരിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തു.
മുതിർന്ന പരിസ്ഥിതി പ്രവർത്തകർ, അഭിഭാഷകർ, ആദിവാസി ക്ഷേമ പ്രവർത്തകരുമടങ്ങിയ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പാർലിമെന്ററി കാര്യ സമിതിക്ക് നൽകി. 1927 ലെ ഇന്ത്യൻ വന നിയമ പ്രകാരം വനമായി പ്രഖ്യാപിക്കപ്പെടുകയോ വിജ്ഞാപനം ചെയ്യുകയോ ചെയ്ത ഭൂമി മാത്രമേ, പുതിയ വന സംരംക്ഷണ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഏത് തരമാണ് തിട്ടപ്പെടുത്തിയിട്ടില്ലാത്ത വന പ്രദേശങ്ങൾ രാജ്യത്തെ ആകെ വന വിസ്തൃതിയുടെ 15 ശതമാനമാണ്. അവയെ സംരംക്ഷിത വനങ്ങുടെ വിഭാഗത്തിൽ ഉൾപ്പെടുത്താത്തത് വലിയ ആശങ്ക ഉണ്ടാക്കുന്നു.
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യൻ ആക്ട് പ്രകാരം അത്തരം വനങ്ങളുടെ ഉടമസ്ഥാവകാശം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട ജൈവാവാസ വ്യവസ്ഥകൾ വനങ്ങളായി സംരംക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ഇവയിൽ പലതിനും അംഗീകാരവും ലഭിച്ചിട്ടില്ല. വനസംരംക്ഷണ ബില്ലിലെ ഭേദഗതികൾ, മാറുന്ന കാലാവസ്ഥ വ്യതിയാന കാലത്ത് കടുത്ത ആശങ്കയും നിരാശയും ഉണ്ടാക്കുന്നുവെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.