മഹാരാഷ്ട്രയിൽ ട്രെയിൻ അപകടത്തിൽ 11 മരണം.
- Posted on January 23, 2025
- News
- By Goutham Krishna
- 27 Views

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. പുഷ്പക് എക്‌സ്പ്രസില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അപായചങ്ങല വലിച്ച് നിര്‍ത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സമീപത്തെ ട്രാക്കിലേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം, ആ ട്രാക്കിലൂടെ എത്തിയ കര്‍ണാടക എക്സ്പ്രസ് ഇവര്‍ക്ക് മുകളിലൂടെ കയറിയിറങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിന്നിച്ചിതറിയ മൃതദേങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അപകടത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു.
സി.ഡി. സുനീഷ്.