പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ 11- ന്റെ പ്രവർത്തനം വിൻഡോസ് അവസാനിപ്പിച്ചു

ഡൽഹി: ഫെബ്രുവരി 14 ന് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആകുന്നതോടെ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 പൂർണമായും പ്രവർത്തനം രഹിതമാ കും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻഡോസ് 11 സുരക്ഷിതമല്ലാത്തതും, കാലഹരണപ്പെട്ടതുമായ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല. വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളിൽ സേവനം ലഭ്യമാക്കുന്നത് തുടരുന്നുണ്ട് . പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 പ്രവർത്തനരഹിതമാ കുമെന്ന് റെഡ്മണ്ട് കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 11നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീ ഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്ഡേറ്റ് ബാധിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. 25 വർഷത്തെ സേവനമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഇപ്പോൾ അവസാനിപ്പിക്കുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ മാതൃ കമ്പനിയായ മൈക്രോസോഫ്റ്റ് ആണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.നിലവിൽ ഇന്റർനെറ്റ് എക്സ്പ്ലോററുടെ പിൻഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജിനെയാണ്. 2018ൽ വിൻഡോസ് പത്തിലാണ് എഡ്ജ് അവതരിപ്പിച്ചത്.


പ്രത്യേക ലേഖിക.

Author
Citizen Journalist

Goutham prakash

No description...

You May Also Like