സാത്ത് പള്ളായി കുരുവികളുടെ സ്വന്തം നാട്; തെങ്ങോലകളിൽ നിറയുന്നത് കുരുവിയുടെ പറുദീസ

തിരൂർ: 


കുരുവികളുടെ കൂടുകളുടെ പറുദീസ കാണണോ മലപ്പുറം ജില്ലയിലെ തിരൂരിലേക്ക് പോരു,

സൗത്ത് പള്ളായിൽ എവിടെ നോക്കിയാലും കുരുവിക്കൂടുകളുടെ കാഴ്ച. തെങ്ങോലകളിൽ അലങ്കാരദീപങ്ങൾ പോലെ തൂങ്ങിനിൽക്കുന്ന നിരവധി കൂടുകളാണ് പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. തൂക്കണാം ക്കുരുവികളാണ് ഇവിടെ കൂട്ടത്തോടെ കൂടൊരുക്കിയിരിക്കു:'ന്നത്.


ബയാ വീവർ :എന്നറിയപ്പെടുന്ന ഈ കുരുവികൾ പ്രദേശത്തെ സ്ഥിരം താമസക്കാരായി മാറിയിരിക്കുകയാണ്. തെങ്ങോലകളിൽ .തൂങ്ങിക്കിടക്കുന്ന കൂടുകൾ ദൂരത്തുനിന്നുതന്നെ കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഒറ്റമരത്തിൽ തന്നെ നിരവധി കൂടുകളാണ് കാണപ്പെടുന്നത്.


ആൺ കുരുവികളാണ് കൂട് നിർമാണത്തിന് നേതൃത്വം നൽകുന്നത്. ആദ്യം കൂടിന്റെ അടിസ്ഥാന ഭാഗം ഒരുക്കിയശേഷം പുല്ല്, നാരുകൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് കൂട് പൂർത്തിയാക്കുന്നത്. കൂട് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് പെൺകുരുവി അത് പരിശോധിക്കുകയും ഇഷ്ടപ്പെട്ടാൽ കൂട് സ്വീകരിക്കുകയും ചെയ്യും. ഇഷ്ടപ്പെടാത്ത കൂടുകൾ ഉപേക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.


സാത്ത് പള്ളായിലെ തെങ്ങോലകൾ തുകൈക്കുരുവികളുടെ സുരക്ഷിത ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രദേശത്തെ പച്ചപ്പും ജലസാന്നിധ്യവും ഭക്ഷണലഭ്യതയും ഇവിടേക്ക് കൂടുതൽ കുരുവികളെ ആകർഷിക്കുന്നതായാണ് വിലയിരുത്തൽ.


കുരുവികളുടെ കൂട്ടക്കൂടുകൾ കാണാൻ പ്രദേശവാസികളും പ്രകൃതിസ്നേഹികളും എത്തുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മനോഹരമായ കാഴ്ച കൂടിയാണ് സാത്ത് പള്ളായിലെ ഈ കുരുവിക്കൂടുകൾ.


തെങ്ങോലകളിൽ തീർത്ത കുരുവികളുടെ കൂടാരവങ്ങൾ ആർക്കിടെക്കിനെ പോലും വെല്ലുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like