രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും
- Posted on February 09, 2023
- News
- By Goutham prakash
- 321 Views
രാഹുൽ ഗാന്ധി എം പി. 12-ന് വയനാട്ടിലെത്തും. ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അദ്ദേഹത്തിന് 13-ന് മീനങ്ങാടിയിൽ വലിയ സ്വീകരണം നൽകാൻ കോൺഗ്രസ് ഒരുക്കം തുടങ്ങി.വയനാട് പല വിധ വിഷയങ്ങളിൽ സംഘർഷഭരിതമായി നിൽക്കുമ്പോഴാണ് ഒരിടവേളക്കും ഭാരത് ജോഡോ യാത്രക്കും ശേഷം രാഹുൽ ഗാന്ധി എം.പി 12,13 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തുന്നത്. . 12-ന് വൈകുന്നേരം ജില്ലയിലെത്തുന്ന രാഹുൽഗാന്ധി 13നാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലേക്ക് നൽകിയ ഉപകരണങ്ങളുടെ കൈമാറ്റങ്ങൾ, പുതിയ കെട്ടിടോദ്ഘാടനങ്ങൾ, ഒദ്യോഗിക യോഗങ്ങൾ എന്നിവയിൽ രാഹുൽ ഗാന്ധി സംബന്ധിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതു സംബന്ധിച്ച് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ നേതൃത്വത്തിൽ ഭാരവാഹികളുടെ യോഗം കൽപ്പറ്റയിൽ നടന്നു. 13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക.
