ബാല്യ കൗമാര ആത്മഹത്യ തടയുന്നതിന് കർമ്മ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തായി പുൽപ്പള്ളി
- Posted on October 02, 2021
- Localnews
- By Deepa Shaji Pulpally
- 1047 Views
ഇനി ഒരു കുട്ടിയും ആത്മഹത്യയുടെ വക്കിലേക്ക് പോവാതിരിക്കാനുള്ള ഒരു കൂട്ടായ്മ എന്നോണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആദ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന ആശയത്തിലേക്ക് പഞ്ചായത്തും, K. Y. C യും എത്തിച്ചേർന്നു
കേരളത്തിൽ അനുദിനം ബാല്യകൗമാര ആത്മഹത്യകൾ വർദ്ധിച്ചുവരികയാണ്. ഓൺലൈൻ ക്ലാസിലെ വിരസതയും, ഏകാന്തതയും, സോഷ്യൽ മീഡിയയുടെ ചതിക്കുഴികളും, ബാല്യകൗമാരങ്ങൾക്ക് സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും പരിഗണന ലഭിക്കാത്തതു മൂലവും നിരവധി ആത്മഹത്യകളാണ് ഈ ഒരു കാലയളവിൽ നടന്നിരിക്കുന്നത്.
ഇതിനു പരിഹാരമെന്നോണം പുൽപ്പള്ളി ഗ്രാമപഞ്ചായത്തും, Know Your Child പ്രൊജക്റ്റും കൗമാരക്കാരായ കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രശ്നങ്ങൾ കണ്ടെത്തി ഇതിനൊരു പരിഹാരം കാണാനുള്ള കർമ്മപദ്ധതിയുമായി മുന്നിട്ടിറങ്ങി. ഇതിനോടനുബന്ധിച്ച് ബാല്യ-കൗമാര ആത്മഹത്യാ പ്രവണത തിരിച്ചറിയുക, തടയുക, മിതമായ പരിശീലനങ്ങൾ നൽകി ആരോഗ്യമുള്ള മക്കളെ സംരക്ഷിക്കുക എന്നീ ഉദ്ദേശത്തോടെ പഞ്ചായത്ത് ജനറൽ ബോഡ് മീറ്റിംഗ് ചേർന്നു.
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണ് എന്ന എൻ. ജി.യുടെ സഹകരണത്തോടെ കരുതാം കൗമാരം ( KNOW YOUR CHILD Disciplined Parenting ) എന്ന പേരിൽ പ്രവർത്തിക്കുന്ന ടീമുമായി ചേർന്ന് മീറ്റിംഗ്, തുടർ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ചർച്ച നടത്തി.
തുടർന്ന് K. Y. C മോട്ടിവേറ്റർ ശ്രീ.ഷിബു കുറുമ്പേ മഠം, സെലിബ്രിറ്റി ശ്രീ. ദേവേന്ദ്രനാഥ ശങ്കരനാരായണൻ , ശ്രീ. ലിയോ ജോണി കൗമാര ബാല്യങ്ങളെ യും, മാതാപിതാക്കളെയും എങ്ങനെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന് സ്ലൈഡ് പ്രസന്റേഷനോടുകൂടി പ്രൊജക്റ്റ് അവതരിപ്പിക്കുകയും , പഞ്ചായത്തുമായി ആശയങ്ങൾ പങ്കുവെക്കുകയും ചയ്തു.
ഇതിൻ പ്രകാരം ഓരോ വാർഡിൽ നിന്നും പ്രവർത്തിക്കാൻ സന്നദ്ധരായ മതിയായ യോഗ്യതയുള്ള ആളുകളെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകാൻ തീരുമാനിച്ചു. കൂടാതെ വാർഡ്, പഞ്ചായത്ത്, ജില്ലാ അടിസ്ഥാനത്തിൽ വിദഗ്ധരുടെ ടീം പ്രവർത്തന സജ്ജമാക്കാക്കുന്നു.
ഇതിനുമുന്നോടിയായി കാറ്റ് ലിസ്റ്റുകൾ റിസോഴ്സ് ടീം മാറാൻ പറ്റുന്നവരെ കണ്ടെത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുക എന്ന ആശയവും അംഗങ്ങൾ മുന്നോട്ടുവെച്ചു. ഇതിൻപ്രകാരം Know Your Childസംഘടനയിൽ പ്രവർത്തിക്കുന്ന അധ്യാപകർ, കൗൺസിലർമാർ, സൈക്കോതെറാപ്പിസ്റ്റുകൾ, ഡോക്ടർമാർ സന്നദ്ധ സാമൂഹ്യ പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്നിവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.
ഇനി ഒരു കുട്ടിയും ആത്മഹത്യയുടെ വക്കിലേക്ക് പോവാതിരിക്കാനുള്ള ഒരു കൂട്ടായ്മ എന്നോണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആദ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന ആശയത്തിലേക്ക് പഞ്ചായത്തും, K. Y. C യും എത്തിച്ചേർന്നു. കൂടാതെ മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ, ഗൈഡൻസ്, കൗൺസിലിംഗ് നൽകുന്നതിനായി പുൽപ്പള്ളിയിൽ എയിംസ് അക്കാദമി സെന്റർ ഓപ്പൺ ചെയ്തു.
കൗമാരക്കാരായ കുട്ടികളുടെയും, മാതാപിതാക്കളുടെയും ഉന്നമനം ലക്ഷ്യം വെച്ച് രണ്ട് ദിവസമായി പുൽപ്പള്ളി പഞ്ചായത്തിൽ അവതരിപ്പിച്ച പ്രൊജക്ടിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്: ശ്രീ.ദിലീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി: ശ്രീ.തോമസ് വി. ഡി, K. Y. C മോട്ടിവേറ്റർ : ശ്രീ.ഷിബു കുറുമ്പേ മഠം, സെലിബ്രിറ്റി : ശ്രീ.ദേവേന്ദ്രനാഥ ശങ്കരനാരായണൻ ( ഹൈദരാബാദ് ലൂമിനാർ ഫിലിം അക്കാദമി കോഴ്സ് ഡയറക്ടർ, മോട്ടിവേറ്റർ ), ശ്രീ ലിയോ ജോണി (ഏഷ്യൻ മലയാളി, അസോസിയേഷൻ സെക്രട്ടറി ), ശ്രീ. രാജേഷ് M. D ( സൈക്യാട്രിസ്റ്റ്,ക്ലിനിക്ക ൽ സൈക്കോ തെറാപ്പിസ്റ്റ് കാക്കനാട് ) K. Y. C വാർഡ് കോഡിനേറ്റർ ദീപാ ഷാജി പുൽപ്പള്ളി , K. Y. C ജോയിൻ സെക്രട്ടറി മൃദുല രതീഷ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി സെക്രട്ടറി: ശ്രീ. പീറ്റർ ഒഴാ ങ്കൽ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.