15 തലയുള്ള പൈനാപ്പിൾ : തൃശൂരിലെ പുതിയ താരം
- Posted on October 03, 2020
- Localnews
- By enmalayalam
- 513 Views
22 ഏക്കറിലെ വിശാലമായ സ്ഥലത്താണ് കൃഷി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഈ അപൂര്‍വ്വ കാഴ്ച ആദ്യം കണ്ടത്. ഒരു ഞെട്ടില്‍ നിന്നും രണ്ടും മൂന്നുമൊക്കെ തലകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും തലകള്‍ അപൂര്‍വ്വമാണ്.
തൃശൂര്‍: ഈ കൊവിഡ് കാലത്ത് താരമാവുകയാണ് 15 തലകളുള്ള ഒരു പൈനാപ്പിള്‍. വടക്കാഞ്ചേരിയിലാണ് ഈ അപൂര്‍വ്വ പൈനാപ്പിള്‍ വിളഞ്ഞത്. പുതുരുത്തി പാണന്‍പടിയില്‍ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികളുടെ കൃഷിയിടത്തിലാണ് ഒരു ഞെട്ടില്‍ നിന്ന് 15 തലകളുള്ള പൈനാപ്പിള്‍ വിളഞ്ഞത്.
22 ഏക്കറിലെ വിശാലമായ സ്ഥലത്താണ് കൃഷി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഈ അപൂര്‍വ്വ കാഴ്ച ആദ്യം കണ്ടത്. 4 മാസത്തോളം പ്രായമുള്ള പൈനാപ്പിളിന് ഇപ്പോള്‍ ഏകദേശം 6 കിലോയോളം ഭാരമുള്ളതായി തോട്ടം സൂക്ഷിപ്പുകാരന്‍ ഹേമന്ത് പറയുന്നു.
ഒരു ഞെട്ടില്‍ നിന്നും രണ്ടും മൂന്നും വീതം തലകള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും അധികം ഉണ്ടാവുന്നത് ആദ്യമയാണ് കാണുന്നതെന്ന് പ്രദേശത്തെ വയോധികരായ കര്‍ഷകര്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നു. വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് ഈ കൗതുക കാഴ്ച കാണാന്‍ എത്തുന്നത്
malayalam.samayam