സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഡിസം. 16 ന്
- Posted on December 14, 2024
- News
- By Goutham Krishna
- 40 Views
സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി
ഡിസം. 16, രാവിലെ 11 മണി മുതല്‍ തൃശ്ശൂര്‍
ഗവ. ഗസ്റ്റ് ഹൗസില്‍ യോഗം ചേരും. സംസ്ഥാന
പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പര്‍
പി.കെ അരവിന്ദബാബു പരാതിയിന്മേല്‍
തെളിവെടുപ്പ് നടത്തും. അന്നേദിവസം രാവിലെ
10 മണി മുതല്‍ 11 മണി വരെ
പൊതുജനങ്ങള്‍ക്ക് പോലീസ് സൂപ്രണ്ടിന്റെയും
അതിനു മുകളിലുളള
പോലീസ്ഉദ്യോഗസ്ഥരുടെയും
എല്ലാതരത്തിലുളള നടപടി ദൂഷ്യത്തെപ്പറ്റിയുളള
പരാതികള്‍ സമര്‍പ്പിക്കാം. കസ്റ്റഡിയിലുളള
സ്ത്രീകളെലൈംഗികമായി പീഡിപ്പിക്കല്‍
അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന്
കാരണമാകല്‍ അല്ലെങ്കില്‍ ഏതെങ്കിലും
ആളെഗുരുതരമായി പരിക്കേല്‍പ്പിക്കല്‍
തുടങ്ങിയ വിഷയങ്ങളിലുളള ഗുരുതര
സ്വഭാവത്തിലുളള പരാതികളും അതോറിറ്റി
മുമ്പാകെനേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.