എഴുത്തച്ഛൻ പുരസ്‌കാര സമർപ്പണം ജനുവരി 16ന്
- Posted on January 15, 2025
- News
- By Goutham prakash
- 177 Views
2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്. മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 16ന് തിരുവനന്തപുരത്ത് സമർപ്പിക്കും. വൈകീട്ട് 4 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം വായിക്കും. ആന്റണി രാജു എം.എൽ.എ., തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
സ്വന്തം ലേഖകൻ.
