ആർമി റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ
- Posted on April 13, 2023
- Localnews
- By Goutham Krishna
- 164 Views
തിരുവനന്തപുരം: ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകൾക്കായി കരസേനയിലേയ്ക്കുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോൾജിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകർ, ആർമി മെഡിക്കൽ കോർപ്‌സിൽ ശിപായി ഫാർമ, ഹവിൽദാർ (സർവേയർ ഓട്ടോമാറ്റഡ് കാർട്ടോഗ്രാഫർ) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.
സ്വന്തം ലേഖകൻ