തദ്ദേശ ദിനാഘോഷം: ഇന്ന് (17) ആർ എൽ വി രാമകൃഷ്ണൻ നയിക്കുന്ന നൃത്ത ത്രയം അരങ്ങേറും
- Posted on February 17, 2025
- News
- By Goutham prakash
- 137 Views
ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷം 2025 ന്റെ ഭാഗമായി 16.02.2025 ഞായറാഴ്ച രാവിലെ മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി നടത്തിയ കലാമത്സരങ്ങൾ വിവിധ വേദികളിലായി നടന്നു. തുടർന്ന് വൈകിട്ട് 7 മണിക്ക് ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ആലപ്പുഴ അവതരിപ്പിച്ച നവീന നാടൻ പാട്ട് ദൃശ്യകലാമേള 'പാട്ടും പടവെട്ടും' അരങ്ങേറി.
ഫെബ്രുവരി 17 ന് വൈകിട്ട് 6 മണിക്ക് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ പ്രൊഫ. RLV രാമകൃഷ്ണൻ & ടീം അവതരിപ്പിക്കുന്ന 'നൃത്തത്രയം' എന്ന പരിപാടിയും വൈകിട്ട് 8 മണി മുതൽ ചലച്ചിത്ര താരം കൃഷ്ണപ്രഭ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും. ഫെബ്രുവരി 18 ന് വൈകിട്ട് 6 മുതൽ 'കൃഷ്ണനാട്ടം തിരഞ്ഞെടുത്ത ദൃശ്യങ്ങളും', 7 മണി മുതൽ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണ പരിപാടിയായ 'ഉപാസന' പൂന്താനം ഓഡിറ്റോറിയം വേദി 2 ഇൽ വെച്ച് അരങ്ങേറും.
സ്വന്തം ലേഖകൻ.
