നേപ്പാളിൽ വിമാനപകടം; പറന്നുയരുന്നതിനിടെ 19യാത്രക്കാരുള്ള വിമാനം തകർന്ന് വീണു
- Posted on July 24, 2024
- News
- By Arpana S Prasad
- 24 Views
എയർക്യുമാരടക്കം 19 പേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പൊഖാറയിലേക്കുള്ള വിമാനത്തിൽ എയർക്യുമാരടക്കം 19 പേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
സ്വന്തംലേഖിക