ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 ൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ്.
- Posted on January 22, 2025
- News
- By Goutham Krishna
- 102 Views

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ
1930 ൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ്.
ഇരയായാൽ എത്രയും പെട്ടെന്ന് തന്നെ ആ വിവരം 1930 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യുക.
വിളിക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ കൂടി പരാതിയോടൊപ്പം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക:
1) തട്ടിപ്പിന് ഇരയായ വ്യക്തിയുടെ പേര്
2) മൊബെൽ നമ്പർ
3) തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്റെ പേര്
4) ജില്ലയുടെ പേര്, പിൻകോഡ്
5) ബാങ്കിന്റെ പേര്
6) നഷ്ടപ്പെട്ട തുക
7) അക്കൗണ്ട് നമ്പർ/തുക നഷ്ടപ്പെട്ട യു പി ഐ ഡി,
8) ഓരോ ഇടപാടിന്റെയും ട്രാൻസാക്ഷൻ ഐ ഡി, തീയതി, സമയം
9) തട്ടിപ്പ് എങ്ങനെയാണ് നടന്നത് എന്നുള്ള ലഘു വിവരണം.
കൂടാതെ https://cybercrime.gov.in/ എന്ന പോർട്ടലിലും പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്.
#ThiruvananthapuramCityPolice #onlinefinancialfraud #dial1930
സി.ഡി. സുനീഷ്