പത്മശ്രീ ഐ എം വിജയനും സംഘവും വീണ്ടും ബൂട്ടണിയുന്നു മീഡിയ ഫുട്ബാൾ ലീഗിന് ഇന്ന് (വ്യാഴം) കിക്കോഫ് ഐ.പി.എസ് ഓഫീസർമാരും മാധ്യമ പ്രവർത്തകരും ഇന്ന് ഏറ്റുമുട്ടുന്നു

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗിന് ഇന്ന് വൈകിട്ട് 5ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കിക്കോഫ് നിർവഹിക്കും. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥിയാകും.

തുടർന്ന് ഐപിഎസ് ഓഫീസർമാരുടെ ടീമും മാധ്യമ പ്രവർത്തകരുടെ ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും.

ഐപിഎസ് ഉദ്യോഗസ്ഥരുടെ ടീമിൽ ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു, അഡ്മിനിസ്ട്രേഷൻ ഡി ഐ ജി സതീഷ് ബിനോ, തൃശൂർ പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, കോഴിക്കോട് റൂറൽ എസ്.പി നിധിൻ രാജ്, തിരുവനന്തപുരം ഡിസിപിമാരായ വിജയ് ഭരത് റെഡ്ഡി, നകുൽ ആർ. ദേശ്മുഖ്,  എസ്പിമാരായ ടി. ഫറാഷ്, തപോഷ് ബസുമത്രെ, എ എസ് പി മാരായ ഷഹൻഷ, മോഹിത് റാവത്, ശക്തി സിംഗ് ആര്യ എന്നിവർ കളത്തിലിറങ്ങും.


 അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ  മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻ്റെ ആദരം നൽകുന്ന ചടങ്ങ് സമാപനദിവസമായ ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്കായിരിക്കും. 

തുടർന്ന് കേരളത്തിൻ്റെ അഭിമാനങ്ങളായ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും. ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനുമായുള്ള മത്സരത്തിൽ ഇരുടീമുകളിലായി ഐ എം വിജയൻ ,  യു.ഷറഫലി , ജോപോൾ അഞ്ചേരി , സി വി പാപ്പച്ചൻ,  മാത്യു വർഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ് ,  ആസിഫ് സഹീർ, ശിവകുമാർ , കുരികേഷ് മാത്യു, വി പി ഷാജി, ഗണേഷ്, കണ്ണപ്പൻ, ശ്രീഹർഷൻ ബി.എസ്, ഇഗ്നേഷ്യസ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, ജോബി ജോസഫ്, സുരേഷ് കുമാർ, എബിൻ റോസ്, സുരേഷ്, എസ്.സുനിൽ,  നെൽസൺ, ജയകുമാർ .വി, ബോണി ഫേസ് , ഉസ്മാൻ, അജയൻ, വാൾട്ടർ ആൻ്റണി, ജയകുമാർ, സുരേഷ് ബാബു, മൊയ്ദീൻ ഹുസൈൻ എന്നിവർ കളത്തിലിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like