കർഷകരുടെ വരുമാന വർധനവിന് മുൻ ഗണന, ഐ.സി.എ.ആർ ഡി.ഡി.ജി.

കൊച്ചി:


 കാർഷിക മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം കൂട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) കമ്പനി. ഡയറക്ടർ ജനറൽ ഡോ. രാഘവേന്ദ്ര ഭട്ട.


കഴിഞ്ഞമിട്ട വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ്റെ ഭാഗമായി ശാസ്ത്രസംഘം കൃഷിയിടങ്ങളിലെത്തി കർഷകരുമായി ഇടപഴകുമ്പോൾ

സീസണുകളിൽ ഉൽപ്പാദനക്ഷമത ഗണ്യമായി. വർദ്ധിക്കുന്നതായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ പരിഹാരങ്ങളും കർഷകരുമായി നേരിട്ട് പങ്കുവെക്കുന്നതിലൂടെ ഇന്ത്യൻ കാർഷിക മേഖലയിൽ ഗണ്യമായ മാറ്റമുണ്ടാകും. ഈ കാമ്പയിനിൻ്റെ ഭാഗമായുള്ള ശാസ്ത്രസംഘങ്ങളുടെ പര്യടനത്തിലൂടെ കർഷരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഴിയുന്നുണ്ട്. ഗുണനിലവാരം മെച്ചപ്പെടുത്തിയുള്ള ഉൽപാദന വർധനവിന് ഇത് ആവശ്യമാണ്. നൂതന കാർഷിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും കൃഷിരീതികൾ പരിഷ്കരിക്കാനും കാര്യക്ഷമത കൂട്ടാനും ഈ പദ്ധതി സഹായിക്കും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിൽ ഉൽപാദനം കൂട്ടാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


കൃഷി സങ്കൽപ്പ് അഭിയാൻ്റെ കേരളം, കർണാടക, ലക്ഷദ്വീപ് മേഖലകളുടെ കോർഡിനേറ്റർ കൂടിയാണ് ഡോ. രാഘവേന്ദ്ര ഭട്ട.


സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞരും ഈ കാമ്പയിനിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ കർഷകർക്കിടയിൽ പര്യടനം നടത്തിവരികയാണ്.


പട്ടികവർഗ വിഭാഗത്തിൽ പെട്ട ചടങ്ങിൽ 80 തീരദേശ കർഷകർക്ക് മീൻപിടുത്ത വലകൾ, ലൈഫ് ജാക്കറ്റ്, മഴക്കോട്ട്, ടാർപോളിൻ ഷട്ടറുകൾ എന്നിവയുൾപ്പെടെയുള്ള സാമഗ്രികൾ അദ്ദേഹം വിതരണം ചെയ്തു.


സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.


ബംഗളൂരുവിലെ കാർഷിക ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വെങ്കടസുബ്രഹ്മണ്യൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ എന്നിവർ വിശിഷ്ടാതിഥികളായി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റുമാരായ ഡോ. കെ മധു, ഡോ. സാജു ജോർജ് എന്നിവർ സംസാരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like