ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി.


ഒന്നര മാസത്തില്‍ അഞ്ച് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍.


രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാര്‍ കേരടോപ്ലാസ്റ്റി അഥവാ കോര്‍ണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികള്‍ മാത്രമായി മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയും (DSEK) അവിടെ വിജയകരമായി നടത്തിയിരിക്കുന്നു. അഭിമാനകരമായ നേട്ടം കൈവരിച്ച ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.


കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുക്കി. സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ചിലവേറിയ ഈ ശസ്തക്രിയ ഒരു സര്‍ക്കാര്‍ മേഖലയിലുള്ള ജനറല്‍ ആശുപത്രിയില്‍ നടത്താനായി എന്നത് കേരളത്തിലെ നേത്ര ശസ്ത്രക്രിയയുടെ നിലവാരം തന്നെ ഉയര്‍ത്തുന്നതും ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്നതുമായ ഒരു നേട്ടവുമാണ്. കേരളത്തിന്റെ അന്ധതനിവാരണ പദ്ധതിയില്‍ സുപ്രധാനമായ ഒരു ചുവടുവയ്പ്പ് കൂടിയാണിത്.


കോര്‍ണിയ സര്‍ജന്‍ ഡോ. രശ്മി പി. ഹരിദാസ്, ഡോ. ദിവ്യ, അനസ്തേഷ്യ വിദഗ്ധരായ ഡോ. അമ്പിളി, ഡോ. മധു, നഴ്സിഗ് ഓഫീസര്‍മാരായ ബോബി രേവതി ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ നാദിയ, നഴ്സിംഗ് അസിസ്റ്റന്റ് മോളി എന്നിവര്‍ കോര്‍ണിയ സര്‍ജറിയില്‍ സന്നിഹിതരായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like