തിരക്കഥയുടെ കഥ ഭാഗം-2
- Posted on January 23, 2021
- Cinema
- By Felix Joseph
- 816 Views
തിരക്കഥയെഴുതാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്ലോട്ട് പോയിന്റുകൾ. ഈ പ്ലോട്ട് പൊയിന്റുകളെപ്പറ്റിയുള്ള അറിവ്, ഒരു കഥയെ തിരക്കഥാ രൂപത്തിലേക്കി വളർത്താൻ നിങ്ങളെസഹായിക്കും.
തന്റെ ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ യാത്രയാണ് ഒരു സിനിമ എന്നാണ് പറയപ്പെടുന്നത്. അങ്ങനെ സിനിമയിലെ ഹീറോയുടെ യാത്രയിൽ സംഭവിക്കുന്ന അഞ്ച് പ്രധാന വഴിത്തിരിവുകൾ ആണ് അഞ്ച് പ്ലോട്ട് പോയിന്റുകൾ. ഓരോ പ്ലോട്ട് പോയന്റിലും ഹീറോയുടെ ജീവിതം നിർണായകമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു.
Plot Point 1_Inciting Incident. (Happens in between 20 to 30 Minutes)
ഒരു സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് മുതൽ മുപ്പത് മിനിറ്റ് വരെയുള്ള സമയം കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താനാണ് വിനിയോഗിക്കുന്നത്. ഈ ഭാഗത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, നമ്മുടെ കഥാ പാശാത്തലത്തെയും ഹീറോയെയും പ്രേക്ഷകനെക്കൊണ്ട് ഇഷ്ടപ്പെടുത്തിക്കുക എന്നുള്ളതാണ്. ഈ രണ്ടു ഘടകങ്ങളും ഇഷ്ടപ്പെട്ടാൽ മാത്രമേ നമ്മളുടെ സിനിമ പ്രേക്ഷകൻ ഫോളോ ചെയ്യുകയൊള്ളു.
അങ്ങനെ പ്രേക്ഷകൻ നമ്മുടെ കഥയെയും ഹീറോയെയും സ്നേഹിച്ച് തുടങ്ങിക്കഴിയുമ്പോൾ സംഭവിക്കേണ്ട ഒരു കാര്യമാണ് Inciting Incident. കഥയുടെ ഗതി മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവം. പ്രേക്ഷകൻ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പശ്ചാത്തലം ചിന്നഭിന്നമാകണം. പ്രേക്ഷകൻ സ്നേഹിക്കുന്ന ഹീറോ അപകടത്തിലാകണം. ഇനിയൊരിക്കിലും പഴയ ജീവിതം തിരിച്ചുകിട്ടില്ല എന്ന രീതിയിലേക്കി അയാളുടെ ജീവിതം വഴി മാറ്റപ്പെടണം. ഇതിനു പുറമെ തന്റെ ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിൻമാറാൻ എന്ന അവസ്ഥയിൽ ഹീറോ എത്തിച്ചേരണം.
Plot Point 2_(Happens in between 40 to 50 Minutes)
ഈ touring pointൽ ഹീറോയുടെ പ്രശ്നങ്ങളുടെ കുരുക്ക് ഒന്നുകൂടി മുറുകുന്നു.കഥയിലെ പ്രശ്നത്തിനുള്ള ഏക പരിഹാരം ഹീറോയിലൂടെയാണ് എന്ന് പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നു.
Plot Point 3_Midpoint.(Happens in between 60 to 70 Minutes)